Map Graph

പെരിനാട് തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് പെരിനാട് തീവണ്ടി നിലയം അഥവാ പെരിനാട് റെയിൽവേ സ്റ്റേഷൻ. 'ഇ-ക്ലാസ്' നിലവാരമുള്ള ഈ തീവണ്ടിനിലയം കൊല്ലം - കായംകുളം തീവണ്ടിപ്പാതയിൽ കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയത്തെ മൺറോ തുരുത്ത് തീവണ്ടി നിലയവുമായി ബന്ധിപ്പിക്കുന്നു. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്. കൊല്ലം ടെക്നോപാർക്ക്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജീസ്, കേരള എന്നിവയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന തീവണ്ടിനിലയമാണിത്. ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ കൊല്ലം, തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോട്ടയം എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന തീവണ്ടിനിലയമാണ് പെരിനാടു സ്ഥിതിചെയ്യുന്നത്.

Read article
പ്രമാണം:Perinad_railway_station.jpg